ഡല്‍ഹി: ഓപ്പറേഷന്‍ ഗംഗയിലൂടെ ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 12000 കടന്നു. 24 മണിക്കൂറിനിടെ 629 പേരെയാണ് വ്യോമസേനാ വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്. മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
രണ്ടായിരത്തിലേറെ ഇന്ത്യക്കാര്‍ യുക്രൈനില്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. പിസോച്ചിനില്‍ ആയിരം പേരും കാര്‍കീവില്‍ മുന്നൂറും, സുമിയില്‍ 700 പേരും കുടുങ്ങി കിടക്കുന്നതായാണ് വിദേശകാര്യ മന്താലയം അറിയിച്ചത്.
അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക ട്രെയിനുകള്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യുക്രൈന്‍ ഇനിയും അനുകൂലമായ പ്രതികരണം നടത്തിയിട്ടില്ല.