more time to issue new currency

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് വിതരണം പൂര്‍ണമാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യ തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ജെയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.

നോട്ട് മാറ്റം വളരെ വലിയ പ്രക്രിയയാണ് രണ്ടര ദിവസം കൊണ്ട് എസ്ബിഐയില്‍ മാത്രം നടന്നത് രണ്ടു കോടിയിലധികം ഇടപാടുകളാണെന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധിമുട്ടുകള്‍ പ്രതീക്ഷിച്ചിരുന്നുവെന്നു പറഞ്ഞ ജെയ്റ്റ്‌ലി ജനങ്ങള്‍ പ്രയാസം സഹിച്ചും സഹകരിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. നോട്ട് മാറ്റുന്നതിനു ഡിസംബര്‍ 30 വരെ സമയമുണ്ടെന്നും, ജനങ്ങള്‍ തിരക്കു കൂട്ടരുതെന്നും ജെയ്റ്റ്‌ലി അഭ്യര്‍ഥിച്ചു.

കോണ്‍ഗ്രസ് ഉത്തരവാദിത്തമില്ലാതെ വിമര്‍ശിക്കുകയാണ് സമ്പദ്ഘടന ശുദ്ധീകരിക്കുന്നതിനോട് ചിലര്‍ക്ക് എതിര്‍പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top