ലണ്ടന്‍: ബിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സനെ തെരഞ്ഞെടുത്തു. പുതിയ പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പ് ഇന്നലെയാണ് അവസാനിച്ചത്. വിദേശകാര്യ മന്ത്രി ജെറീമി ഹണ്ടുമായിട്ടായിരുന്നു അവസാന റൗണ്ട് മത്സരം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 1.66 ലക്ഷം അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.
Many congratulations to @BorisJohnson on being elected leader of @Conservatives – we now need to work together to deliver a Brexit that works for the whole UK and to keep Jeremy Corbyn out of government. You will have my full support from the back benches.
— Theresa May (@theresa_may) July 23, 2019
ബ്രെക്‌സിറ്റ് കരാറില്‍ പാര്‍ലമെന്റില്‍ സമവായത്തിലെത്താന്‍ കഴിയാതെ വന്നതോടെയാണ് തെരേസ മേയ് രാജിവെച്ചത്. ബ്രെക്‌സിറ്റ് വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബോറിസ് ജോണ്‍സനും പ്രധാനമന്ത്രി പദത്തിലേറുന്നത്.