ധാക്ക: ബംഗ്ലാദേശിന്റെ ക്യാപ്റ്റനായ മഷ്റഫെ മൊര്‍ത്താസ നായകസ്ഥാനത്ത് നിന്ന് ഒഴിഞ്ഞു. പക്ഷെ താരം വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മൊര്‍ത്താസ അവസാനമായി ടീമിനെ നയിക്കുക നാളെ സിംബാബ്‌വെയ്‌ക്കെതിരെ നടക്കുന്ന ഏകദിനത്തിലാണ്.
നേരത്തെ മൊര്‍ത്താസ വിരമിക്കല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പക്ഷെ നായകസ്ഥാനത്തുനിന്നും ഒഴിയുക മാത്രമാണ് ചെയ്തത്. അതിനുശേഷം നടന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പരിക്ക് കാരണം പിന്മാറുകയും ചെയ്തു.
മൊര്‍ത്താസ ബംഗ്ലാദേശിനായി 219 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 269 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 54 ടി20 മത്സരങ്ങളില്‍ 42 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.