കാബുള്‍:കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പള്ളിയില്‍ ബോംബ് സ്‌ഫോടനം.സ്‌ഫോടനത്തില്‍ 62പേര്‍ കൊല്ലപ്പെട്ടു.100ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രവിശ്യാ തലസ്ഥാനമായ ജലാലബാദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഹസ്‌കമാ ജില്ലയിലെ ജുമാ മസ്ജിദിന് നേരെയായിരുന്നു വെള്ളിയാഴ്ച്ച ബോംബാക്രമണം നടന്നത്. പരിക്കേറ്റ 100ലധികം പേര്‍ ജലാലബാദിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പ്രതികരിച്ചു.
മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. താലിബാനും ഐ.എസിനും കൂടുതല്‍ സ്വാധീനമുള്ളിടത്താണ് ബോംബ് സ്‌ഫോടനം നടന്നത്. പ്രാര്‍ഥനയ്ക്കിടെയാണ് ഒന്നിലേറെ തവണ ബോംബ് സ്ഫോടനമുണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
സ്ഫോടനത്തില്‍ പള്ളി തകര്‍ന്നിട്ടുണ്ട്. അതേസമയം , കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ സെപ്റ്റംബര്‍ 31 വരെ അഫ്ഗാനിസ്താനിലുണ്ടായ ആക്രമണങ്ങളില്‍ 1174 പേര്‍ കൊല്ലപ്പെടുകയും 3139 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.