മൊസാദ് : ലോകത്തെ ഏറ്റവും അപകടകാരിയായ രഹസ്യാന്വേഷണ ഏജന്‍സിയെന്ന് വിളിക്കപ്പെടുന്നത് മൊസാദിലെ രഹസ്യ അന്വേഷണം ഏജൻസിയാണ്. അവിടെ ഇന്ന് എണ്ണത്തില്‍ സ്ത്രീകളും പുരുഷന്മാരും ഏതാണ്ട് തുല്യമാണ് എന്നാണ് റിപ്പോർട്ടുകൾ. മൊസാദിലേക്ക് അടുത്തിടെ പല ദൗത്യങ്ങള്‍ക്കുമായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നുവെന്നാണ് ദ ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്. രഹസ്യാന്വേഷണ ദൗത്യങ്ങളില്‍ വര്‍ഷങ്ങളായി കഴിവ് തെളിയിച്ചതിന്റെ ഫലമായാണ് താക്കോല്‍സ്ഥാനങ്ങളിലേക്ക് സ്ത്രീകള്‍ ഉയര്‍ത്തപെടുന്നത്.ഇറാന്റെ രഹസ്യ ആണവായുധ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയ രണ്ടംഗ മൊസാദ് സംഘത്തിലെ ഒരാള്‍ സ്ത്രീയായിരുന്നു. മൈക്കല്‍ ബാര്‍ സോഹറും നിസിം മിഷാലും ചേര്‍ന്ന് എഴുതിയ മൊസാദ് എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുണ്ട്. 2007ല്‍ സിറിയയുടെ രഹസ്യ ആണവ പദ്ധതി വെളിച്ചത്തുകൊണ്ടുവന്ന ദൗത്യത്തില്‍ പങ്കാളികളായിരുന്ന സ്ത്രീകളെക്കുറിച്ചും ഇതേ പുസ്തകം പറയുന്നുണ്ട്.
സിറിയന്‍ ആണവ പദ്ധതിയുടെ മേധാവിയുടെ ഹോട്ടല്‍ മുറിയുടെ താക്കോലിന്റെ പകര്‍പ്പെടുത്തത് ചാര വനിതകളുടെ സഹായത്തിലായിരുന്നു. അങ്ങനെ സംഘടിപ്പിച്ച കള്ളതാക്കോല്‍ ഉപയോഗിച്ച് മുറിക്കുള്ളില്‍ കടന്നാണ് കംപ്യൂട്ടറില്‍ നിന്നും മറ്റും നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചത്. കമാൻഡർ അല്ലെങ്കിൽ ഉയർന്ന റാങ്കുകൾ ഉള്ള സ്ത്രീകൾ (ഐഡിഎഫിലെ ബ്രിഗേഡിയർ ജനറലുകൾ അല്ലെങ്കിൽ കേണലുകൾക്ക് തുല്യമായവർ) മൊസാദിന്റെ ഏറ്റവും നിർണായകവും പ്രധാനപ്പെട്ടതുമായ ചില ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ചില ദൗത്യങ്ങൾ നിർവഹിക്കാൻ കഴിവുള്ളവരാണ്. വിലക്കപ്പെട്ട പ്രദേശത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പുരുഷന് അനുവദനീയമായ സാധ്യത കുറവാണ്… എന്നാൽ പുഞ്ചിരിക്കുന്ന സ്ത്രീക്ക് വിജയസാധ്യത കൂടുതലാണെന്നാണ് മൊസാദിലെ വനിതകൾ പറയുന്നത്.