പ്രതിസന്ധി നേരിടുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിന് പകരം പൗരത്വ ഭേദഗതി നിയമം പോലുള്ള വൈകാരികമായ വിഷയങ്ങള്‍ എടുത്ത് പ്രയോഗിക്കുന്നതില്‍ ബിജെപിയെ അപലപിച്ച് ശിവസേന. 2 ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പുകഴ്ത്തവെയാണ് ബിജെപിക്ക് എതിരെ സേന രംഗത്തുവന്നത്.
‘കര്‍ഷകര്‍ക്ക് ആശ്വാസമേകാനുള്ള ഉദ്ധവ് താക്കറെയുടെ ആദ്യ നടപടി. അതുവഴി 90% കര്‍ഷകര്‍ക്ക് ഗുണം ലഭിക്കും. ബിജെപി ഇതിന് പകരം സിഎഎ പോലുള്ള വിഷയങ്ങള്‍ക്ക് പിന്നാലെ പോകുകയാണ്. ഇതുവഴി നിയമപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്’, സേനയുടെ മുഖപത്രമായ സാമ്‌ന കുറ്റപ്പെടുത്തി.
ഒരു ഹിന്ദുവാകുന്നത് കുറ്റമാണോയെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വിമര്‍ശനത്തിന് മറുടി നല്‍കാനും പാര്‍ട്ടി തയ്യാറായി. ‘കര്‍ഷകരില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. എന്നാല്‍ വൈകാരികമായ വിഷയങ്ങള്‍ കൊണ്ട് അവരുടെ ജീവിതം മെച്ചപ്പെടില്ല’, മുഖപ്രസംഗം ചൂണ്ടിക്കാണിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമാണെങ്കിലും കര്‍ഷകരെ സഹായിക്കാനാണ് ഈ തീരുമാനം കൈക്കൊണ്ടത്. രാജ്യം സിഎഎ വിഷയത്തില്‍ ആളിക്കത്തുമ്പോഴാണ് താക്കറെ ഈ ശക്തമായ തീരുമാനം കൈക്കൊണ്ടത്, മുഖപ്രസംഗം പറഞ്ഞു.