ലോകത്ത് ഏറ്റവും മികച്ച ജീവിതനിലവാരമുള്ള പട്ടണം ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന. ഏറ്റവുമധികം വാസയോഗ്യമായ പട്ടണങ്ങളുടെ പട്ടികയിൽ കീവ് ഇത്തവണ ഉൾപ്പെട്ടില്ല. റഷ്യൻ പട്ടണങ്ങളായ മോസ്കോയും സെൻ്റ് പീറ്റേഴ്സ്ബർഗും റാങ്കിംഗിൽ പിന്നിലായി.
ന്യൂസീലൻഡിലെ ഓക്ക്‌ലൻഡായിരുന്നു കഴിഞ്ഞ ഒന്നാമത്. എന്നാൽ, പുതിയ പട്ടികയിൽ ഓക്ക്‌ലൻഡ് 34ആം സ്ഥാനത്താണ്. സ്ഥലത്തെ കൊവിഡ് നിയന്ത്രണങ്ങളാണ് ഓക്ക്‌ലൻഡിനെ പട്ടികയിൽ പിന്നിലാക്കിയത്.
പട്ടികയിലെ ആദ്യ 10 സ്ഥാനങ്ങളിൽ ആറിലും യുറോപ്യൻ പട്ടണങ്ങളാണ്. ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻ ഹേഗനും സ്വിറ്റ്സർലൻഡ് പട്ടണമായ സൂറിച്ചും രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ്. സ്വിറ്റ്സർലൻഡിലെ മറ്റൊരു പട്ടണമായ ജനീവ ആറാമതുണ്ട്.