അബുദാബി: അബുദാബിയില്‍ വാഹനാപകടങ്ങളില്‍ മരിക്കുന്ന മൂന്നില്‍ രണ്ടുപേരും സീറ്റ് ബെല്‍റ്റിടാത്തവരെന്ന് റിപ്പോര്‍ട്ട്.
ഗുരുതരമായി പരിക്കേല്‍ക്കുന്നവരില്‍ 54 ശതമാനമാനവും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരാണെന്നും പോലീസ് വ്യക്തമാക്കി.
ഈ വര്‍ഷത്തെ ആദ്യ ഒന്‍പത് മാസങ്ങളിലെ കണക്ക് പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.
വാഹനത്തില്‍ യാത്രചെയ്യുന്ന മുഴുവനാളുകളും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിയമം എല്ലാവരും പാലിക്കണമെന്ന് അബുദാബി പോലീസ് ഗതാഗതവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍ സെഹി പറഞ്ഞു.
ഗതാഗതവകുപ്പിന്റെ പ്രവര്‍ത്തന ഫലമായി വാഹനാപകടങ്ങളെ തുടര്‍ന്നുള്ള മരണത്തിന്റെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം 386 ആയിരുന്നത് ഈ വര്‍ഷം 315 ആയിട്ടാണ് കുറഞ്ഞത്.