കുറ്റിപ്പുറം : കുറ്റിപ്പുറത്ത് ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികളെയും അമ്മയെയും വീട്ടില്‍ തീപൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനു സമീപത്തെ പനയത്തു വീട്ടില്‍ ഫസലിന്റെ ഭാര്യ ജസീല (23), മക്കളായ മുഹമ്മദ് ഫര്‍ഹാന്‍, ഫാത്തിമ ഫര്‍ഹാന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം എന്ന് കരുതുന്നു. ജസീലയുടെ മൃതദേഹം വീട്ടിലെ കുളിമുറിയിലാണ് കാണപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു