ലക്‌നോ: വനിതകള്‍ക്ക് സുരക്ഷ ഉറപ്പാക്കും എന്ന വാക്കുകള്‍ വീണ്ടും അര്‍ത്ഥമില്ലാതാവുന്നു എന്നു തെളിയിച്ചുകൊണ്ട് ഉത്തര്‍പ്രദേശില്‍ അമ്മയും മകളും ആറ് പേരുടെ ആക്രമണത്തിനിരയായി. ലക്‌നോവിലെ വിഭൂതിഖണ്ഡ് പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം.
തിങ്കളാഴ്ച രാത്രി അമ്മയും മകളും വീട്ടിലേക്ക് പോകുന്നിതിനിടയിലാണ് ആറുപേര്‍ ചേര്‍ന്ന സംഘം ഇരുവരെയും ഹോക്കി സ്റ്റിക്കുകള്‍ കൊണ്ട് അടിച്ചത്. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരു കള്ളക്കേസുമായി ബന്ധപ്പെട്ട് തങ്ങളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടവരാവാം ഇതിന് പിന്നിലെന്ന് സ്ത്രീകള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും, കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു.