തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ എരൂരില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കയ്യിലെ ഞരമ്പ് മുറിച്ച ശേഷമാണ് ഇരുവരും തൂങ്ങി മരിച്ചത്. തൃപ്പൂണിത്തുറ സ്വദേശികളായ രാജേഷ്, സരസമ്മ എന്നിവരാണ് മരിച്ചത്.
സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. തൃപ്പൂണിത്തുറ എരൂരിലെ ലേബര്‍ കോളനിയിലെ ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.