പാലക്കാട്: വാളയാറില്‍ നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദേശീയ പാതയില്‍ ചുള്ളി മടപേട്ടക്കാടാണ് സംഭവം. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. അമ്മയെ പെരുമ്പാവൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലി പൊലീസാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്.
പശ്ചിമബംഗാള്‍ സ്വദേശിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചെന്നും ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന ബസ്സിലാണ് അമ്മയും സംഘവുമെത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രസവിച്ച് മണിക്കൂറുകള്‍ക്കകമാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.