അമ്മയെ മർദ്ദിച്ച മകൻ കസ്റ്റഡിയിൽ; പരാതിയില്ലെന്ന് അമ്മ

തിരുവനന്തപുരം: അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ പൊലീസ്‌ കസ്റ്റഡിയിൽ. വർക്കല അയിരൂർ ഇടവയിൽ സ്വദേശി റസാഖിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ അമ്മയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി. എന്നാൽ മദ്യലഹരിയിലാണ് മകൻ തന്നെ മർദിച്ചതെന്നും സംഭവത്തിൽ പരാതിയില്ലെന്നുമായിരുന്നു അമ്മയുടെ പ്രതികരണം.

ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം റസാഖിന്റെ സഹോദരിയായിരുന്നു മൊബൈൽ ഫോണിൽ പകർത്തിയത്. ഇത് പിന്നീട് ബന്ധുക്കൾ  സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. റസാഖ് അമ്മയെ നിലത്തിട്ട് ചവിട്ടുന്നതും അസഭ്യം പറയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

Top