അമ്മായിയമ്മ മരിച്ച ദുഖത്തില്‍ മരുമകള്‍ ആത്മഹത്യ ചെയ്തു

deadbody

കോലാപൂര്‍ : അമ്മായിയമ്മ മരിച്ച സങ്കടത്തില്‍ മരുമകള്‍ ആത്മഹത്യ ചെയ്തു. കോലാപൂരിലെ ജുന രാജ്‌വാദ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അപ്‌തെ നഗര്‍ റെസിഡന്‍ഷ്യല്‍ കോളനിയിലാണ് സംഭവം.

കാന്‍സറിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് മാലതി (70) മരണപ്പെട്ടത്. ഈ വാര്‍ത്ത അറിഞ്ഞതോടെ 49 വയസുള്ള മരുമകള്‍ ഷുബാംഗി ആത്മഹത്യ ചെയ്യുകയായിരുന്നു. വീടിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് മരുമകള്‍ ആത്മഹത്യ ചെയ്തത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുമെന്ന് ജുന രാജ്‌വാദ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു. രണ്ട് മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Top