ബംഗളൂരു: കര്‍ണാടകയിലെ കൊലാര്‍ ജില്ലയില്‍ 18 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.
വെങ്കട്ടമ്മ എന്ന 45കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമീപത്തുള്ള യുവാവുമായി മകള്‍ രാജേശ്വരി പ്രണയത്തിലായതും ഇതേത്തുടര്‍ന്ന് പഠനത്തില്‍ പിന്നോട്ട് പോയതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇരുമ്പു വടിക്ക് തലക്കടിച്ചാണ് രാജേശ്വരിയെ അമ്മ കൊലപ്പെടുത്തിയത്. പെണ്‍കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
പ്രതി കുറ്റം സമ്മതിച്ചുവെന്നും പ്രണയം മൂലം പെണ്‍കുട്ടി പരീക്ഷയില്‍ തോറ്റതാണ് തന്നെ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് അവര്‍ വ്യക്തമാക്കിയതായും പോലീസ് അറിയിച്ചു.