ബെംഗളൂരു: ബെംഗളൂരുവില്‍ ഒന്‍പതു വയസ്സുകാരിയെ മാതാവ് മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തി.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3.30 ഓടെയാണു സംഭവം.
ജെപി നഗര്‍ സ്വദേശിയായ ശ്രേയ എന്ന് വിളിക്കുന്ന അഷിക സര്‍ക്കാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് സ്വാതി സര്‍ക്കാരിനെ പൊലീസ് അറസ്റ്റു ചെയ്തു.
ഉടന്‍ തന്നെ അയല്‍വാസികള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ കുട്ടി മരിച്ചിരുന്നു.
ബിസിനസ് അനലിസ്റ്റ് കഞ്ചന്‍ സര്‍ക്കാരിന്റെ ഭാര്യയാണ് സ്വാതി. ടീച്ചറായിരുന്ന ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ്. മുന്‍പും സ്വാതി മകളെ കെട്ടിടത്തിനു മുകളില്‍നിന്ന് വലിച്ചെറിയാന്‍ ശ്രമിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.