നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ

വെള്ളിയാമറ്റം : നവജാത ശിശുവിനെ ശിശുഭവന്റെ മുന്നിൽ ഉപേക്ഷിച്ച സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം തേത്തുരുത്തേൽ അപർണയെ (26)യാണ് കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെയാണ് അപർണക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് ഭർത്താവ് അമൽകുമാർ സുഹൃത്തിന്റെ വാഹനത്തിൽ അപർണയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അപർണ വാഹനത്തിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

ഇന്നലെ മുതൽ അപർണ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. അമൽകുമാറിനെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തു. അതേസമയം അപർണയെ അറസ്റ്റ് ചെയ്തു പൊലീസ്‌ സ്റ്റേഷനിൽ എത്തിച്ച ശേഷം മെഡിക്കൽ പരിശോധനയും ഡിഎൻഎ പരിശോധനയും നടത്തി.

Top