മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അമ്മ ടി.കെ. പാര്‍വതിയമ്മ അന്തരിച്ചു

parvathiamma

കണ്ണൂര്‍: തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അമ്മ ടി.കെ. പാര്‍വതിയമ്മ അന്തരിച്ചു. 98 വയസായിരുന്നു പാര്‍വതിയമ്മയ്ക്ക്. അന്തരിച്ച പ്രശസ്ത സംസ്‌കൃത പണ്ഡിതനും ജ്യോതിഷ പണ്ഡിതനുമായ പി.വി. കൃഷ്ണന്‍ ഗുരുക്കളുടെ ഭാര്യയാണ്.

സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തിന് പയ്യാമ്പലത്ത് നടക്കും. കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റുമായ രാമചന്ദ്രന്‍ കടന്നപ്പള്ളിയും പി.വി. രവീന്ദ്രന്‍ (റിട്ട. കെല്‍ട്രോണ്‍ ജീവനക്കാരന്‍), പരേതരായ പി.വി. ബാലകൃഷ്ണന്‍, പി.വി. ശിവരാമന്‍ എന്നിവരുമാണ് മറ്റു മക്കള്‍.

Top