ചെന്നൈ: സംഗീത സംവിധായകന്‍ ശരത്തിന്റെ അമ്മ ഇന്ദിരാദേവി(74) അന്തരിച്ചു. ചെന്നൈ സാലിഗ്രാമത്തെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇന്ദിരാദേവി.
ശരത്തിനെ കൂടാതെ സംഗീത സംവിധായകനായ രഞ്ജിത്ത്, മായ എന്നിവരാണ് മറ്റ് മക്കള്‍. നാളെ രാവിലെ പത്ത് മണിക്ക് ചെന്നൈ സാലിഗ്രാമം വെങ്കടേഷ് നഗറിലാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.