പാലക്കാട്: ഇടത് സര്‍ക്കാര്‍ അധികാരമേറ്റതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടര്‍ സമരപ്രഖ്യാപനം നടത്തുമെന്ന് വാളയാര്‍ സമര സമിതി അറിയിച്ചു.
വാളയാര്‍ അട്ടപ്പളളത്തെ പെണ്‍കുട്ടികളുടെ വീട്ടിലാണ് സമര പ്രഖ്യാപനം നടത്തുക. ഇടതു സര്‍ക്കാരിന്റേത് നീതിനിഷേധമാണെന്നും സമരസമിതി കൂട്ടിച്ചേര്‍ത്തു. കേസന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഇപ്പോഴും സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഇവര്‍ക്കെതിരെ നടപടി ഉണ്ടാകും വരെയും സമരം നടത്തുമെന്നും സമര സമിതി അറിയിച്ചു.