Mother Teresa indulged in conversions, conferring sainthood is objectionable: BJP MP Sudheer Gupta

ന്യൂഡല്‍ഹി: മദര്‍ തെരേസക്ക് വിശുദ്ധ പദവി നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി എം.പി സുധീര്‍ ഗുപ്ത. മദര്‍ തെരേസക്ക് വിശുദ്ധ പദവി നല്‍കിയത് അധിക്ഷേപാര്‍ഹമാണെന്ന് എം.പി കൂട്ടിച്ചേര്‍ത്തു.

മദര്‍ തെരേസ ഒരുപാട് കുട്ടികളെ അവരുടെ സമ്മതമില്ലാതെ ക്രിസ്ത്യന്‍ മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് എം.പി വിമര്‍ശിച്ചു. മതപരിവര്‍ത്തനത്തിന് മുമ്പ് അവരുടെ അനുവാദം വാങ്ങിച്ചിട്ടില്ല. ഒരു രേഖയുമില്ലാതെയാണ് മതപരിവര്‍ത്തനമെന്നായിരുന്നു എം.പി യുടെ രൂക്ഷ വിമര്‍ശം.

സാമൂഹ്യ പരിഷ്‌കരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുപാട് പ്രവര്‍ത്തകരുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ പദവി ആഗ്രഹിക്കുന്നത് ആക്ഷേപാര്‍ഹമാണെന്ന് എം.പി പറഞ്ഞു.

നേരത്തെ മാര്‍ക്കണ്ഡേയ കട്ജു മദര്‍ തെരേസയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മദര്‍ തെരേസ പൊങ്ങച്ചക്കാരിയും തട്ടിപ്പുകാരിയും മത ഭ്രാന്തിനടിമയുമാണെന്നായിരുന്നു കട്ജുവിന്റെ വിമര്‍ശനം.

Top