‘എന്റെ മകനെ രക്ഷിക്കൂ’ സുഷമാ സ്വരാജിനു മുന്നില്‍ അപേക്ഷയുമായി ഒരമ്മ

ഹൈദരാബാദ്: തന്റെ മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷയുമായി ഒരമ്മ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനു മുന്നില്‍. ഹൈദരാബാദ് സ്വദേശിയായ സുല്‍ത്താനയാണ് തന്റെ 28 കാരനായ മകന്‍ മൊഹമ്മദ് ഫരീദിനെ സൗദി അറേബ്യയില്‍ നിന്നും രക്ഷിക്കണമെന്ന അപേക്ഷയുമായി മന്ത്രിയെ സമീപിച്ചിരിക്കുന്നത്.

2012 ലാണ് ഫരീദ് സൗദിയില്‍ ജോലിക്കായി പോവുന്നത്. ഒരു വീട്ടിലെ ഡ്രൈവറായാണ് പോയത്. പിന്നീട് അവിടുത്തെ പീഡനം സഹിക്കാനാവാതെ വേറെ ഗോഡൗണില്‍ ജോലിക്ക് കയറി അവിടെ വെച്ച് മോഷണകുറ്റം ചുമത്തി 2014 ല്‍ ഫരീദിനെ സൗദി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നാല് വര്‍ഷമായി തന്റെ മകന്‍ ജയിലിലാണ്. കള്ളക്കുറ്റം ചുമത്തിയാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സുല്‍ത്താന പറഞ്ഞു. തെലങ്കാന എന്‍ ആര്‍ ഐ വകുപ്പില്‍ ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും, കൂടാതെ സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയില്‍ കത്ത് മുഖേന ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. എംബസിയും മന്ത്രിയും കൂടിച്ചേര്‍ന്ന് തന്റെ മകനെ രക്ഷപ്പെടുത്തുമെന്നുമാണ് പ്രതീക്ഷയെന്നും സുല്‍ത്താന കൂട്ടിച്ചേര്‍ത്തു.

Top