സ്നേഹം അത് ആരില്‍ നിന്ന് കിട്ടിയാലും പെറ്റമ്മയ്‌ക്കൊപ്പം ആകില്ല. രണ്ടക്ഷരത്തില്‍ ഒതുക്കാവുന്നതല്ല അമ്മ എന്ന സത്യം. സ്നേഹം, ക്ഷമ, കരുണ, ത്യാഗം, സഹനം തുടങ്ങിയ പദങ്ങള്‍ക്കെല്ലാം കൂടി ഒരു വാക്ക് അതാണ് അമ്മ. അമ്മ എന്ന ആ സ്‌നേഹ സ്പര്‍ശത്തെ ഒര്‍ക്കാന്‍ ഒരു ദിനം ആവിശ്യമില്ലെങ്കിലും കാലങ്ങളായി നാം മാതൃദിനം ആഘോഷിക്കുന്നുണ്ട്. മെയ് മാസത്തിലെ എല്ലാം രണ്ടാം ഞായാറാഴ്ചയുമാണ് മാതൃദിനം ആഘോഷിക്കുന്നത്.
ഈ മാതൃദിനത്തില്‍ എല്ലാ അമ്മമാര്‍ക്കുമായി മാതൃസ്‌നേഹം നിറഞ്ഞു തുളുമ്പുന്ന ഒരു ആല്‍ബവുമായി എത്തിയിരിക്കുകയാണ് ഹരി പി നായരും സംഘവും. ഹരി പി നായര്‍ സംവിധാനം ചെയ്ത അമ്മമാനസം എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം യൂട്യൂബില്‍ റിലീസ് ചെയ്തു.
കുഞ്ഞിക്കാലടി ഒച്ച കേള്‍ക്കുമ്പോള്‍..എന്ന ഗാനമാണ് ഈ മാതൃദിനത്തില്‍ എല്ലാ അമ്മാമാര്‍ക്കുമായി ഹരി പി നായരും സംഘവും പങ്കുവെച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സുജാത മോഹനാണ്.ഹരി പി നായറുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബാലഗോപാലാണ്.
അമ്മ എന്ന ആ പ്രപഞ്ച സത്യത്തെ അമ്പരപ്പിക്കുന്ന ഭാവമാറ്റങ്ങള്‍ നല്‍കി നടി ലെന അനശ്വരമാക്കിയിരിക്കുന്നു.ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയാണ്.