മോട്ടോ ഇ20 സ്മാര്‍ട്‌ഫോണ്‍ ഉടന്‍ അവതരിപ്പിക്കും

മോട്ടോറോളയുടെ പുതിയ സ്മാര്‍ട്‌ഫോണുകളായ മോട്ടോ ഇ20, മോട്ടോ ഇ30 എന്നിവ ഉടന്‍ അവതരിപ്പിക്കും. മാത്രമല്ല ഇതിന് 10,000 രൂപയില്‍ കൂടുതല്‍ വില നല്‍കില്ലെന്നും പറയുന്നു.

ഏത് പ്രോസസറാണ് ഈ സ്മാര്‍ട്‌ഫോണിന് കരുത്തേകുന്നതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ ഇത് 1.6GHz ഒക്ടാ കോര്‍ പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നു. 2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള ഓപ്ഷനുമായി പ്രോസസറിനെ സപ്പോര്‍ട്ട് ചെയ്യും. മോട്ടോ ഇ 20 ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കും. ഈ സ്മാര്‍ട്ട്ഫോണില്‍ 4000 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

മോട്ടോ ഇ20 യില്‍ 13 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ ഡ്യുവല്‍ ക്യാമറ സംവിധാനം ഉണ്ടാകുമെന്ന് പറയുന്നു. മുന്‍വശത്തായി സെല്‍ഫികള്‍ പകര്‍ത്തുവാന്‍ 5 മെഗാപിക്‌സല്‍ ക്യാമറയുമായി ഈ സ്മാര്‍ട്ട്‌ഫോണ്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. നീല ഇളം നിറത്തിലാണ് മോട്ടോ ഇ 20 കണ്ടത്. രണ്ട് ക്യാമറ സെന്‍സറുകളും ലീഡ് ഫ്‌ലാഷ്‌ലൈറ്റുകളും ഉള്‍പ്പെടുന്ന പിന്‍വശത്ത് ഓവല്‍ ആകൃതിയിലുള്ള ക്യാമറ സംവിധാനം മോട്ടോ ഇ20 യുടെ സവിശേഷതയാണ്. പിന്‍ഭാഗത്തെ പാനലില്‍ ഒരു ഹണികോംബ് ടെക്‌സ്ചറുണ്ട്, മധ്യഭാഗത്ത് ഒരു മോട്ടറോള ലോഗോയും പതിച്ചിട്ടുണ്ട്. ഈ ലോഗോ മിക്കവാറും ഒരു ഫിംഗര്‍പ്രിന്റ് സ്‌കാനറായും ഉപയോഗിച്ചേക്കാം.

സ്മാര്‍ട്ട്ഫോണില്‍ വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയുടെ മൂലയ്ക്ക് ചുറ്റും നേര്‍ത്ത ബെസലുകളും കട്ടിയുള്ള കീഴ്ഭാഗവുമുണ്ട്. ഇ 20യുടെ അടിഭാഗത്ത് ഒരു യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടും സ്പീക്കര്‍ ഗ്രില്ലുകളും ഹെഡ്ഫോണ്‍ ജാക്ക് ആണ് മുകളിലുള്ളത്.

Top