മോട്ടോ ഇ5 പ്ലസ്, ഇ5 എന്നീ മോഡലുകളെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണ്‍ വഴിയും മോട്ടോ ഹബ്ബ് സ്റ്റോറുകള്‍ വഴിയുമാണ് ഫോണിന്റെ വില്‍പ്പന. 6 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേ, 18:9 ആസ്‌പെക്ട് റേഷ്യോ, 5000 മില്ലി ആംപെയറിന്റെ കരുത്തന്‍ ബാറ്ററി എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്.
ആന്‍ഡ്രോയിഡ് 8.0 ഓറിയോ സ്റ്റോക്ക് ആന്‍ഡ്രോയിഡ് സിസ്റ്റം അധിഷ്ഠിതമായാണ് ഇ5 പ്ലസിന്റെ പ്രവര്‍ത്തനം. 6 ഇഞ്ച് ഹൈ ഡെഫനിഷന്‍ മാക്‌സ് വിഷന്‍ ഐ.പി.എസ് ഡിസ്‌പ്ലേ 720*1440 പിക്‌സല്‍ റെസലൂഷനാണ് ഫോണില്‍. 3 ജി.ബി റാമിനൊപ്പം 1.4 ജിഗാഹെര്‍ട്‌സ് പ്രോസസ്സറാണ് ഫോണിന് കരുത്തേകുന്നത്.
12 മെഗാപിക്‌സല്‍ ലേസര്‍ ഓട്ടോഫോക്‌സാണ് പിന്‍ ക്യാമറ. മുന്നില്‍ 5 മെഗാപിക്‌സല്‍ സെല്‍ഫി കാമറയുമാണ് നല്‍കിയിരിക്കുന്നത്. 32 ജി.ബിയാണ് ഇന്റെണല്‍ മെമ്മറി. എക്‌സ്റ്റേണല്‍ കാര്‍ഡ് ഉപയോഗിച്ച് 128 ജി.ബി വരെ വര്‍ധിപ്പിക്കാനാകും. 5000 മില്ലി ആംപെയറിന്റെ കരുത്തന്‍ ബാറ്ററി മോഡലിന്റെ മറ്റൊരു പ്രത്യേകതയാണ്. മോട്ടോ ഇ5പ്ലസിന് വില വരുന്നത് 11,999 രൂപയാണ്.
5.7 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയാണ് മോട്ടോ ഇ5 മോഡലിലുള്ളത്. 720*1440 പിക്‌സലല്‍ ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 1.4 ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സറും 2 ജി.ബി റാമും ഇ5 ന് കരുത്തേകുന്നു. 16 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. എക്‌സ്റ്റേണല്‍ കാര്‍ഡ് ഉപയോഗിച്ച് 128 ജി.ബി വരെ വര്‍ധിപ്പിക്കാനാകും.
13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 5 മെഗാപിക്‌സല്‍ മുന്‍ കാമറയുമാണ് ഒരുക്കിയിരിക്കുന്നത്. 4000 മില്ലി ആംപെയറിന്റെതാണ് ബാറ്ററി. 4ജി എല്‍.ടി.ഇ വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് എന്നീ കണക്ടീവിറ്റി സംവിധാനങ്ങള്‍ ഫോണിലുണ്ട്. 9,999 രൂപയാണ് മോട്ടോ ഇ5 ഫോണിന് വില വരുന്നത്.