മോട്ടോ ജി6 പ്ലസ് ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 5.7 ഇഞ്ച് എഫ്എച്ച്ഡി 2160×1080 ഡിസ്‌പ്ലേ, 18:9 ഡിസ്‌പ്ലേ അനുപാതം, സ്‌നാപ്ഡ്രാഗണ്‍ 630 പ്രൊസസര്‍, 4ജിബി, 6ജിബി റാം, 64 ജിബി, 128 ജിബി സ്റ്റോറേജ് എന്നിവയും മോട്ടോ ജി6 പ്ലസിന്റെ സവിശേഷതകളാണ്.
12എംപി പ്രൈമറി സെന്‍സറും 5 എംപി സെക്കന്‍ഡറി സെന്‍സറോടും കൂടിയ ഡ്യുവല്‍ ക്യാമറയാണുള്ളത്. 8 എംപി ഫ്രണ്ട് ക്യാമറയാണ്. ആന്‍ഡ്രോയിഡ് 8.0യില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോ ജി6 പ്ലസിന്റെ ബാറ്ററി 3,200 എംഎഎച്ചാണ്. ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫിംഗര്‍പ്രിന്റ് സ്‌കാനും ഫോണിലുണ്ട്. മെക്‌സിക്കോയും യൂറോപ്പിലുമാണ് ഇപ്പോള്‍ ഫോണ്‍ ലഭ്യമാകുന്നത്.