അധ്യയനവര്‍ഷം ആരംഭിച്ചതോടെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധനയുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പും പൊലീസും.വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തവണ പരിശോധന ശക്തമാക്കിയത്.
ബസ് സ്‌റ്റോപ്പില്‍ വിദ്യാര്‍ത്ഥികളെ കണ്ടാല്‍ ഡബിള്‍ ബെല്ലടിക്കുക,ബസില്‍ കയറ്റാതിരിക്കുക, ബസില്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുക, ശാരീരികമായി ഉപദ്രവിക്കുക, കണ്‍സെഷന്‍ ആവശ്യപ്പെടുമ്പോള്‍ അപമാനിക്കുക തുടങ്ങിയ സാഹചര്യങ്ങളുണ്ടായാല്‍ വിദ്യാര്‍ത്ഥികള്‍ പൊലീസിലോ മോട്ടോര്‍വാഹനവകുപ്പിലോ പരാതി നല്‍കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.