തിരുവല്ല: തിരുവല്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആര്‍ രമണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. നാല് ട്രാവല്‍ ഏജന്‍സികള്‍ക്ക് നോട്ടീസ് നല്‍കി. ലൈസന്‍സ് ഇല്ലാതെ ടിക്കറ്റ് നല്‍കി അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തിയതിനെ തുടര്‍ന്നാണ് നടപടി. ഏജന്‍സികളില്‍ നിന്ന് പിഴയായി മോട്ടോര്‍ വാഹന വകുപ്പ് പതിനായിരം രൂപ ഈടാക്കി.
കല്ലട ബസില്‍ യാത്രക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ഞായറാഴ്ച പുലര്‍ച്ചെയാണ് യാത്രക്കാരെ ബസ് ജീവനക്കാര്‍ ഉപദ്രവിച്ചത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് തകരാറിലാവുകയും ഇത് ചോദ്യം ചെയ്ത യാത്രക്കാരെ വൈറ്റിലയില്‍ വച്ച് കല്ലട ജീവനക്കാര്‍ ആക്രമിക്കുകയുമായിരുന്നു.