അമ്പരപ്പിക്കുന്ന വിലയില്‍ മോട്ടറോള എഡ്ജ് 40 നിയോ; ഐപി 68 റേറ്റിങ്, 50 എംപി ക്യാമറ, 12 ജിബി റാം

ണ്ടര്‍വാട്ടര്‍ പ്രൊട്ടക്ഷന്‍ ഫീച്ചര്‍ ചെയ്യുന്ന ഐപി-68 ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ 5ജി സ്മാര്‍ട്ട്ഫോണെന്ന് അവകാശപ്പെടുന്ന മോട്ടറോള എഡ്ജ് 40 നിയോ അമ്പരപ്പിക്കുന്ന വിലയില്‍ വിപണിയിലെത്തി. മോട്ടോറോള എഡ്ജ് 40-ന്റെ വില 8ജിബി+128ജിബി-ക്ക് 23,999 രൂപയും 12ജിബി+256ജിബിക്ക് 25,999 രൂപയുമാണ്. എന്നിരുന്നാലും, ഈ ഫോണ്‍ 8 ജിബി + 128 ജിബിക്ക് വെറും 20,999 രൂപയ്ക്കും 12 ജിബി + 256 ജിബി വേരിയന്റിന് വെറും 22,999 രൂപയ്ക്കും പ്രത്യേക ഉത്സവ വിലയില്‍ ലഭ്യമാകും.

1300 നിറ്റ്‌സ്‌ന്റെ ഏറ്റവും ഉയര്‍ന്ന തെളിച്ചം. 4കെ വിഡിയോകള്‍ക്കായി ഓ.ഐ.സ് ശേഷിയുള്ള 50 എംപി അള്‍ട്രാ പിക്‌സല്‍ നൈറ്റ് വിഷന്‍ ക്യാമറയും, 32എക്‌സ് ഫോക്കസിങ് പിക്‌സലുകള്‍ക്കുള്ള ഓള്‍-പിക്‌സല്‍ ഫോക്കസ് സാങ്കേതികവിദ്യയും ഇതിലുണ്ട്. ലോകത്തിലെ ആദ്യ എംടികെ ഡൈമന്‍സിറ്റി 7030 (6 എന്‍.എം) പ്രോസസര്‍,10 ബിറ്റ് ബില്യന്‍ നിറങ്ങളുള്ള 144 എച്ച്.സെഡ് കര്‍വ്ഡ് ഡിസ്പ്ലേ, 12 ജിബി വരെ റാം എന്നിവ പോലെയുള്ള നിരവധി പ്രത്യേകതകളുമായാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

റിയര്‍ ക്യാമറ സിസ്റ്റത്തിന് 13 എംപി സെക്കന്‍ഡറി ക്യാമറയുമുണ്ട്, മാക്രോ വിഷന്‍, ഡെപ്ത് സെഗ്മെന്റ് എന്നിവയ്ക്കൊപ്പം അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും പിന്തുണയ്ക്കുന്നു. ക്വാഡ്-പിക്‌സല്‍ സാങ്കേതികവിദ്യയുള്ള 32എംപി സെല്‍ഫി ക്യാമറയാണ് നല്‍കിയിരിക്കുന്നത്, ഹൊറൈസണ്‍ ലോക്ക് സ്റ്റെബിലൈസേഷന്‍, വിഡിയോ പോര്‍ട്രെയിറ്റ്, ഓഡിയോ സൂം, വ്‌ലോഗ് മോഡ് എന്നിങ്ങനെയുള്ള ഒന്നിലധികം മുന്‍നിര ക്യാമറ ഫീച്ചറുകള്‍ ലഭ്യമാകും. 68 വാട്ട് ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജറുള്ള ഒരു വലിയ 5000 എം എ.എച്ച് ബാറ്ററിയാണുള്ളത്, വെറും 15 മിനിറ്റിനുള്ളില്‍ ബാറ്ററി 50% വരെ ചാര്‍ജ് ചെയ്യുന്നു.

മീഡിയടെക് ഡൈമെന്‍സിറ്റി 7030, കൂടാതെ വൈ-ഫൈ 6ഇ പിന്തുണയ്ക്കുന്ന 6 എന്‍എം ചിപ്പ് സെറ്റാണ് ഉള്ളത്, മികച്ച ഗെയിമിങ് അനുഭവത്തിനായി മീഡിയടെക് ഹൈപ്പര്‍ എന്‍ഞ്ചിന്‍ ടി.എം ഗെയിം ടെക്‌നോളജിയും ഉണ്ട്. സെപ്തംബര്‍ 28 മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട്, മോട്ടറോള.ഇന്‍ എന്നിവയിലും പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും വില്‍പ്പനയ്ക്കെത്തും. ഉപഭോക്താക്കള്‍ക്ക് 1000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് ഓഫറും 1000 രൂപയുടെ തല്‍ക്ഷണ ബാങ്ക് കിഴിവും ലഭിക്കും, ഇത് 8 ജിബി+ 128ജിബി -ന് 19,999 രൂപയില്‍ ലഭ്യമാക്കാന്‍ സഹായകമാകും. കൂടാതെ, മുന്‍നിര ബാങ്കുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 3500 രൂപ മുതല്‍ നോ കോസ്റ്റ് ഇഎംഐ ലഭിക്കും.

Top