മോട്ടറോള ഇ5 നും ഇ5 പ്ലസിനും ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷന്റെ അംഗീകാരം

Motorola

മോട്ടറോളയുടെ രണ്ട് സ്മാര്‍ട്ട്‌ ഫോണുകള്‍ എഫ്‌സിസി സര്‍ട്ടിഫിക്കേഷന്‍ സൈറ്റില്‍ ഇടം നേടി. എക്‌സ്ടി1922-4, എക്‌സ്ടി1922-5 എന്നിവയാണ് മോഡല്‍ നമ്പരുകള്‍. ഇവ മോട്ടോ ഇ5, മോട്ടോ ഇ5 പ്ലസ് എന്നിവയാണെന്നാണ് സൂചന.

സ്മാര്‍ട്ട്‌ ഫോണുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ്‌ എഫ്‌സിസി വ്യക്തമാക്കുന്നത്. എഫ്‌സിസി രേഖകളില്‍ ഡിവൈസിനെ സംബന്ധിച്ച് അധിക വിവരങ്ങള്‍ നല്‍കിയിട്ടില്ല.

എഫ്‌സിസി രേഖകള്‍ അനുസരിച്ച് മോട്ടോ ഇ5, മോട്ട ഇ5 പ്ലസ് എന്നിവ എത്തുന്നത് 4,000 എംഎഎച്ച് ബാറ്ററിയിലായിരിക്കും . അങ്ങനെയെങ്കില്‍ മുന്‍ഗാമിയായ മോട്ടോ ഇ4 നെ അപേക്ഷിച്ച് മോട്ടോ ഇ5ന്റെ ബാറ്ററി ശേഷി വളരെ മികച്ചതായിരിക്കും.

Top