മോട്ടറോള മോട്ടോ G 5G പ്ലസ് സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി ; വില 29,400 രൂപ മുതല്‍

മോട്ടോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നായ മോട്ടറോള മോട്ടോ 5G പ്ലസ് എന്ന സ്മാര്‍ട്ട് ഫോണുകള്‍ ലോക വിപണിയില്‍ പുറത്തിറക്കി. രണ്ടു വേരിയന്റുകളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്. 4 ജിബിയുടെ റാം വേരിയന്റുകള്‍ക്ക് EUR 349 (ഇന്ത്യന്‍ വിപണിയില്‍ ഏകദേശം Rs. 29,400) രൂപയും 6 ജിബിയുടെ റാം വേരിയന്റുകള്‍ക്ക് EUR 399 (ഏകദേശം Rs. 33,700) രൂപയും ആണ് വില വരുന്നത് .

6.7 ഇഞ്ചിന്റെ ഫുള്‍ HD+ ഡിസ്പ്ലേയാണ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. കൂടാതെ 1080×2520 പിക്‌സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട്. അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 21:9 ആസ്‌പെക്റ്റ് റെഷിയോ ആണ് നല്‍കിയിരിക്കുന്നത്. HDR10 സപ്പോര്‍ട്ടും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നുണ്ട്. Snapdragon 765 octa-core പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .Android 10 ല്‍ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.

ക്വാഡ് പിന്‍ ക്യാമറകളാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .48 മെഗാപിക്‌സല്‍ + 8 മെഗാപിക്‌സല്‍ + 5 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്‌സല്‍ + 8 മെഗാപിക്‌സല്‍ ഡ്യൂവല്‍ സെല്‍ഫി ക്യാമറകളും ആണ് നല്‍കിയിരിക്കുന്നത്.

5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുണ്ട് .USB Type-C port, 5G SA/NSA, 3.5mmഓഡിയോ ജാക്ക് , Bluetooth v5.1, Wi-Fi 802.11 a/b/g/n/ac, NFC എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്.

Top