മോട്ടോറോളയുടെ മോട്ടോ ജി6 പരമ്പര ഫോണുകള്‍ പ്രഖ്യാപിച്ചു. മോട്ടോ ജി6 പരമ്പരയില്‍ ജി6, ജി6 പ്ലസ്, ജി6 പ്ലേ എന്നിങ്ങനെ മൂന്ന് വാരിയന്റുകളാണുള്ളത്.
ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചറുമുള്ള മോട്ടോ ജി 6 ല്‍ 4.7 ഇഞ്ച് ഫുള്‍ എച്ച്ഡി മാക്‌സി വിഷന്‍ സ്‌ക്രീന്‍ ആണ്. 1.8 GHz സ്‌നാപ്ഡ്രാഗണ്‍ ഓക്ടകോര്‍ പ്രൊസസറില്‍ 3ജിബി റാം/ 32 ജിബി സ്റ്റോറേജ്, 4ജിബിറാം / 64ജിബി സ്‌റ്റോറേജ് പതിപ്പുകളാണ് നല്‍കിയിരിക്കുന്നത്. 128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. 12, 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 8 മെഗാപിക്‌സല്‍ സെല്‍ഫിക്യാമറയുമാണുള്ളത്. 3000 mAh ബാറ്ററിയാണ് ഫോണില്‍. മോട്ടോ ജി 6 ന് 16,000 രൂപയാണ് വില.
മോട്ടോ ജി 6 പ്ലസില്‍ 1080 പിക്‌സല്‍ റസലൂഷനില്‍ 18:9 അനുപാതത്തിലുള്ള 5.9 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ്. 2GHz ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 630 പ്രൊസസറില്‍ നാല് ജിബി/ ആറ് ജിബി റാം വാരിയന്റുകളാണുള്ളത്. 64 ജിബി ആണ് ഇന്റേണല്‍ സ്റ്റോറേജ്. 128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. ഫെയ്‌സ് റെക്കഗ്‌നിഷന്‍ അണ്‍ലോക്ക് സൗകര്യവും ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഫോണിനുണ്ട്. 12, 5 മെഗാപിക്‌സലിന്റെ ഡ്യുവല്‍ ക്യാമറയും 8 മെഗാപിക്‌സലിന്റേ സെല്‍ഫിക്യാമറയുമാണ് മോട്ടോ ജി 6 പ്ലസിന്. ഡ്യുവല്‍ ഓട്ടോ ഫോക്കസ് പിക്‌സല്‍, എഫ് 1.7 അപ്പേര്‍ച്ചര്‍ എന്നിവയും ഫോണിനുണ്ട്. 4കെ റസലൂഷനില്‍ വീഡിയോ ചിത്രീകരിക്കാന്‍ സാധിക്കും. 3200 mAh ബാറ്ററിയാണ് ഇതിനുള്ളത്. മോട്ടോ ജി6 പ്ലസിന് ഇന്ത്യയില്‍ ഏകദേശം 24,000 രൂപ വില വരും.
മോട്ടോ ജി6 പ്ലേയില്‍ 5.7 ഇഞ്ച് എച്ച്ഡി റസലൂഷന്‍ മാക്‌സ് വിഷന്‍ ഡിസ്‌പ്ലേയാണ്. ബാറ്ററിയാണ് ഈ മോഡലിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. 1.4 GHz ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 427 പ്രൊസസറില്‍ 2GB/3GB റാമും 16/32GB സ്റ്റോറേജ് പതിപ്പുകളുമാണ് ജി 6 പ്ലേയ്ക്കുള്ളത്. 13 മെഗാപിക്‌സലിന്റേതാണ് റെയര്‍ ക്യാമറ. 4000 mAh ബാറ്ററിയാണ് ജി6 പ്ലേയില്‍. സെല്‍ഫി ക്യാമറ അഞ്ച് മെഗാപിക്‌സലിന്റേതാണ്. ജി6 പ്ലേയ്ക്ക് 13000 രൂപയ്ക്ക് മേലെ വില വരാം.