മോട്ടോറോളയുടെ വണ്‍ പവര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ ‘വണ്‍ പവര്‍’ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഷവോമി എം ഐ എ2, നോക്കിയ 6.1 പ്ലസ് തുടങ്ങിയ ഫോണുകള്‍ക്ക് വെല്ലുവിളിയായാണ് വണ്‍ പവര്‍ വിപണിയിലെത്തിക്കുന്നത്. ഇന്ത്യയില്‍ എത്തുന്ന മോട്ടോറോളയുടെ ആദ്യ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ട്‌ഫോണാണിത്.

വലുപ്പമേറിയ 5000എം എ എച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. സ്‌നാപ്ഡ്രാഗന്‍ 636ചിപ്, 6.2 ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ എന്നിവയും മോഡലിനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളാണ്. 3ജിബി റാം(32 ജിബി സ്‌റ്റോറേജ്) 4ജിബി റാം(64ജിബി സ്‌റ്റോറേജ്) എന്നീ വാരിയന്റുകളില്‍ ലഭ്യമാവും. 256 ജി.ബി വരെ എക്‌സപാന്‍ഡ് ചെയ്യാനുമാവും.

ഡ്യുവല്‍ ക്യാമറ(16 മെഗാപിക്‌സല്‍+5 മെഗാപിക്‌സല്‍), 12 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിങ്ങനെയാണ് ക്യാമറാ സ്‌പെസിഫിക്കേഷന്‍. അടുത്ത മാസം മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 15000 രൂപയില്‍ താഴെയായിരിക്കും ഫോണിന്റെ വില.

Top