ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കിയ പരിശീലകന്‍ ഹൊസെ മൗറീഞ്ഞോ റയല്‍ മാഡ്രിലിലേക്ക് പോകുന്നു എന്ന പേരില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കതിരെ വിമര്‍നവുമായി റയല്‍ നായകന്‍ സെര്‍ജിയോ റാമോസ് രംഗത്ത്. റാമോസിനോട് മാധ്യമപ്രവര്‍ത്തകര്‍ മൗറീഞ്ഞോയുടെ വരവിനെപ്പറ്റി അഭിപ്രായം ചോദിച്ചിരുന്നു. എന്നാല്‍ ക്ഷുഭിതനായാണ് റാമോസ് മറുപടി നൽകിയത്.
ആരു വരണം വരേണ്ടതില്ലെന്നു തീരുമാനിക്കേണ്ടയാള്‍ താനല്ലെന്നും ഇപ്പോഴത്തെ കോച്ച് സാന്റിയാഗോ സോളാരിയെ അല്പമെങ്കിലും ബഹുമാനിക്കണമെന്നുമാണ് റാമോസ് പറഞ്ഞത്. സോളാരിയുടെ കോച്ചിങ്ങില്‍ ക്ലബ് തൃപ്തരാണെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ഇപ്പോള്‍ മറ്റൊരാളെ ക്ഷണിക്കുന്നത് സോളാരിയെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നുമാണ് റമോസ് പറഞ്ഞതിന് പിന്നിലെന്നാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം പറയുന്നത്.
റയലിന്റെ മുന്‍ പരിശീലകന്‍ കൂടിയായ മൗറീഞ്ഞോയില്‍ ക്ലബ് പ്രസിഡന്റ് ഫ്ളോറെന്റിനോ പെരെസിന് താല്‍പ്പര്യമുണ്ടെന്ന രീതിയിലാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. 2010-2013 സീസണില്‍ മൗറീഞ്ഞോ റയലിനെ പരിശീലിപ്പിച്ചിരുന്നു.