മെയ്ഡ് ഇന്‍ ചൈനയില്‍ രാജ്കുമാര്‍ റാവുവിന്റെ ഭാര്യയായി മൗനി റോയ്

made in india

ഗോള്‍ഡിനു ശേഷം നാഗിന്‍ ഫെയിം മൗനി റോയ് രാജ്കുമാര്‍ റാവുവിനൊപ്പം എത്തുന്ന ചിത്രമാണ് മെയ്ഡ് ഇന്‍ ചൈന. ദിനേശ് വിജയന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രാജ്കുമാറിന്റെ ഭാര്യയായാണ് മൗനി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയെ സംബന്ധിച്ച് വ്യാപാരിയായ തരണ്‍ ആദര്‍ശ് വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

മിഖില്‍ മുസാലെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ചിത്രമായാണ് മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്. സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുംബൈയും ഗുജറാത്തും ചൈനയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഗുജറാത്തി ദമ്പതികളായാണ് ഇരുവരും വേഷമിടുന്നത്.

ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഗുജറാത്തി ബിസിനസ്സുകാരാനായാണ് രാജ്കുമാര്‍ റാവു എത്തുന്നത്. വിവാഹത്തിനു ശേഷം മുംബൈയില്‍ ജീവിച്ചിരുന്ന മൗനി അഹമ്മദാബാദിലേക്ക് എത്തുകയാണ്. ഒരു സാധാരണ ഭാര്യയുടെ വേഷത്തിലാണ് മൗനി എത്തുന്നത്. ഈ ദമ്പതികളുടെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

Top