കോഴിക്കോട് എന്‍.ഐ.ടിയില്‍ മാംസാഹാരം നിരോധിക്കാന്‍ നീക്കം

കോഴിക്കോട്: കോഴിക്കോട് മുക്കം  എന്‍.ഐ.ടിയില്‍ മാംസാഹാരം നിരോധിക്കാന്‍ നീക്കം. ആദ്യ പടിയായി ചൊവ്വാഴ്ചകളില്‍ സസ്യാഹാരം മാത്രമാക്കും. എന്‍.ഐ.ടിയും ബിർല ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസ് പിലാനിയും തമ്മില്‍ ഇതു സംബന്ധിച്ച് ധാരണയായി.

ആഗോള കാലാവസ്ഥാ വെല്ലുവിളികൾ നേരിടുന്നതിന്റെ ഭാഗമായി ‘ഹരിത ചൊവ്വ’ ആചരിക്കാൻ, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയും ബിർല ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസ് പിലാനിയും ധാരണയായി. വെഗാൻ ഔട്ട് റീച്ചിന്റെ ഹരിത ചൊവ്വ സംരംഭത്തിന്റെ ഭാഗമാണിത്. മാംസാഹാരം കുറയ്ക്കുന്ന നയപരിപാടിയാണ് ഗ്രീൻ ട്യൂസ്ഡേ.

അതേസമയം ഗോവ ബിറ്റ്സ് പിലാനിയിൽ മുട്ടയുടെയും മാംസത്തിന്റെയും ഉപഭോഗം കുറച്ചുകൊണ്ടുവരും. ഭക്ഷ്യാധിഷ്ടിത കാർബൺ ഗണ്യമായി കുറയ്ക്കാൻ ഈ സംരംഭം സഹായകമാണെന്നാണ് വിശദീകരണം.ഗൗതം ബുദ്ധ സർവകലാശാലയും ലവ്‍ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയും ഉൾപ്പെടെ ഇരുപത്തിരണ്ട് സർവകലാശാലകളും കോർപ്പറേഷനുകളും വെഗാൻ ഔട്ട്റീച്ചിന്റെ ഗ്രീൻ ട്യൂഡ്സേ പ്രതിജ്ഞയിൽ ഒപ്പുവച്ചു. ചിലർ മാംസമില്ലാത്ത ദിവസങ്ങൾ നടപ്പാക്കിയിട്ടുണ്ട്.

Top