തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ റസ്റ്റ് ഹൗസുകളുടെ പരിപാലന ചുമതല ഡിവൈഎഫ്‌ഐ യെ ഏല്‍പ്പിക്കാൻ നീക്കം. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് 155 റെസ്റ്റ് ഹൗസുകളാണ് ഉള്ളത്.
നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലാണ് റസ്റ്റ് ഹൗസുകള്‍ സ്ഥിതിചെയ്യുന്നത് . റസ്റ്റ് ഹൗസുകളിൽ ഭക്ഷണം ഉള്‍പ്പെടെ ഏര്‍പ്പെടുത്തി കൂടുതല്‍ ജനകീയമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് .
യുവജനങ്ങളെ കൂടി ഉത്തരവാദിത്തം ഏല്പിച്ച് സംസ്ഥാനത്തെ റസ്റ്റ് ഹൗസുകള്‍ പരിപാലിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശമെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. റസ്റ്റ് ഹൗസുകള്‍ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ വകുപ്പ് നടപ്പാക്കുന്ന ‘പീപ്പിള്‍സ് ഗ്രീന്‍ റസ്റ്റ് ഹൗസ്’ പദ്ധതി തൈക്കാട് റസ്റ്റ് ഹൗസില്‍ തൈ നട്ട് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
യുവാക്കളുടെ സഹകരണത്തിന്റെ മറവില്‍ റസ്റ്റ് ഹൗസുകളുടെ നിയന്ത്രണം ഡിവൈഎഫ്‌ഐ യെ ഏല്‍പിക്കാനുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് ആരോപണമുണ്ട് .സംസ്ഥാനത്തെ ഗ്രന്ഥശാലകളുടെ നിയന്ത്രണവും പൂര്‍ണ്ണമായി സിപിഎമ്മിന്റെ കയ്യിലാക്കാൻ നീക്കം നടക്കുന്നുണ്ട്.