പാലിയേക്കര ടോൾ പ്ലാസയിൽ പുതിയ ജീവനക്കാരെ എടുക്കാനുള്ള നീക്കങ്ങൾ ശക്തം

തൃശൂർ : ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമായ പാലിയേക്കര ടോൾപ്ലാസയിൽ പുതിയ ജീവനക്കാരെയെത്തിച്ച് പിരിവ് തുടരാൻ ശ്രമം. രോഗബാധഭീഷണിയിലുള്ള ജീവനക്കാരെ അടിയന്തരമായി മാറ്റണമെന്ന കളക്ടറുടെ നിർദേശത്തെത്തുടർന്നാണ് പുതിയ തീരുമാനം. രോഗവ്യാപനം രൂക്ഷമായതോടെ ടോൾപ്ലാസ ക്ലസ്റ്ററായി പ്രഖ്യാപിക്കുകയും ജീവനക്കാരെ പിൻവലിക്കുകയും ചെയ്തു. ഇതോടെ ടോൾബൂത്തുകൾ തുറന്നിട്ട നിലയിലാണ്.

തുറന്നിട്ട ഗേറ്റിലൂടെ കടന്നുപോകുന്ന ഫാസ്ടാഗ് വാഹനങ്ങളുടെ ടോൾതുക താനേ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഫാസ്ടാഗില്ലാത്ത വാഹനങ്ങൾ തുറന്നിട്ട ട്രാക്കുകളിലൂടെ നിയന്ത്രണങ്ങളില്ലാതെ കടന്നുപോകുന്നതാണ് കമ്പനിയെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ  പുതിയ ജീവനക്കാരെ ഉപയോഗിച്ചുള്ള ടോൾപിരിവ് പുനരാരംഭിക്കാനാണ് കമ്പനിയുടെ ശ്രമം.

Top