അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയുടെ ചിത്രമുള്ള കറൻസി അർജന്റൈൻ ബാങ്ക് അച്ചടിക്കണമെന്ന ആവശ്യവുമായി സെനറ്റർ. ഇതു സംബന്ധിച്ച നിർദേശം കോണ്‍ഗ്രസിൽ സെനറ്റർ നോർമ ഡുറാൻഗൊ സമർപ്പിച്ചു. 1,000 പെസോ നോട്ടിന്റെ ഒരു വശത്ത് മാറഡോണ ദൈവത്തിന്റെ കൈ ഗോൾ നേടുന്ന ചിത്രവും മറുവശത്ത് അദ്ദേഹത്തിന്റെ മുഖവും ആലേഖനം ചെയ്യണമെന്നാണ് സെനറ്ററുടെ ആവശ്യത്തിൽ പറയുന്നത്.
അർജന്റീനയിലെത്തുന്ന സഞ്ചാരികൾ മാറഡോണ നോട്ട് സ്മരണികയായി അവരവരുടെ നാട്ടിലേക്കു കൊണ്ടുപോകുന്പോൾ ഫുട്ബോൾ ഇതിഹാസം ഓർമിക്കപ്പെടുന്നതിനൊപ്പം രാജ്യത്തിനു സാന്പത്തിക നേട്ടം ഉണ്ടാകുമെന്നും ഡുറാൻഗൊ പറയുന്നു.