ന്യൂഡല്‍ഹി: സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കം തുടങ്ങി. 242 യാത്രക്കാരുമായി പ്രത്യേക വിമാനം കീവില്‍ നിന്ന് തിരിച്ചു. അല്‍പസമയത്തിനകം വിമാനം ദില്ലിയിലെത്തും.
വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുക്രൈനിലെ സാഹചര്യത്തില്‍ ആശങ്ക ഉണ്ടെന്ന് ഇന്ത്യ ഇന്ന് ഐക്യരാഷ്ട്രരക്ഷാസമിതി യോഗത്തെ അറിയിച്ചു. വിഷയം നയതന്ത്ര വഴിയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.