കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന് സ്വീകരണം നല്‍കാന്‍ നീക്കം. എന്നാല്‍ തീരുമാനം അവസാന നിമിഷം ഒഴിവാക്കി.
സിപിഎം ഇടപെടലിന് തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന. ഫൈസലിന് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച ഫ്‌ളക്സ് നീക്കി. ഫൈസലിന് സ്വീകരണമൊരുക്കിയത് സുഹൃത്തുക്കളാണെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.