സംസ്ഥാനത്ത് കൊറോണ ജാഗ്രത പുലര്‍ത്തുന്ന സാഹചര്യത്തില്‍ മഞ്ജു വാരിയര്‍ ബിജുമേനോന്‍ ചിത്രം ലളിതം സുന്ദരം ഷൂട്ടിങ് താല്‍കാലികമായി നിര്‍ത്തിവച്ചു. മധു വാരിയര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മാതാവും മഞ്ജു വാരിയര്‍ തന്നെയാണ്.
നേരത്തെ മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റിന്റെ ചിത്രീകരണവും കൊറോണ ജാഗ്രതയുടെ ഭാഗമായി നിര്‍ത്തിവച്ചിരുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഇരുപതോളം ചിത്രങ്ങളുടെ ഷൂട്ടിങ് തുടരുന്ന കാര്യത്തില്‍ സംവിധായകനും നിര്‍മാതാവും തീരുമാനം എടുക്കട്ടെയെന്നാണ് ഫെഫ്കയുടെ നിലപാട്.
കഴിഞ്ഞ ആഴ്ച തിയറ്ററുകളിലെത്തിയ കപ്പേള, കോഴിപ്പോര് തുടങ്ങിയ സിനിമകളുടെ പ്രദര്‍ശനവും തിയറ്ററുകള്‍ അടച്ചതോടെ നിര്‍ത്തിയിരുന്നു. അതേസമയം സാഹചര്യം നേരെയായാല്‍ സിനിമ റിലീസ് ചെയ്യാനും അണിയറ പ്രവര്‍ത്തകര്‍ നോക്കുന്നുണ്ട്.