‘ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണത്’; വെളിപ്പെടുത്തി മീരാ വാസുദേവ്

ന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയിലൂടെ മോഹന്‍ലാലിന്റെ നായികയായിട്ടാണ് താരം മലയാളത്തിലേക്കെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

ഇപ്പോഴിതാ വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായ പരാജയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി മീരാ വാസുദേവ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിനേറ്റ തിരിച്ചടിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്.

‘ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണത്. പക്ഷേ ഒന്ന് മാത്രം പറയാം, വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ് കുറ്റക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആരും കാണാറില്ല. ആദ്യ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്. 2012ല്‍ രണ്ടാമത് വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് ആ ബന്ധം വേര്‍പിരിഞ്ഞു” മീര വാസുദേവ് പറഞ്ഞു.

അന്യ ഭാഷ നടിയാണെങ്കിലും മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. ഇപ്പോള്‍ മിനിസ്‌ക്രീനിലൂടെ അഭിനയത്ത് രംഗത്ത് തിരിച്ചെത്തിയിരിക്കുകയാണ് താരം.

Top