സിനിമാ തിയറ്ററുകള്‍ ഓഗസ്റ്റില്‍ തുറക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

theatre

ന്യൂഡല്‍ഹി: സിനിമാ തിയറ്ററുകള്‍ ഓഗസ്റ്റില്‍ തുറക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി. സിഐഐ മീഡിയ കമ്മിറ്റിയുമായി നടന്ന ചര്‍ച്ചയില്‍ ഐ ആന്‍ഡ് ബി സെക്രട്ടറി അമിത് ഖാരെയാണ് ഈ നിര്‍ദേശം മുന്നോട്ടു വെച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിയറ്ററുകളില്‍ ഓഗസ്റ്റ് ഒന്നിനോ 31നോ ഉള്ളില്‍ തുറക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യ വരിയിലെയും തുടര്‍ന്നുള്ള ഓരോ വരിയിലെയും ഇടയിലെ സീറ്റുകള്‍ ഒഴിവാക്കി വേണം തിയറ്ററില്‍ ഇരിക്കേണ്ടത്.

അതേസമയം, ചര്‍ച്ചയില്‍ പങ്കെടുത്ത തിയറ്റര്‍ ഉടമകള്‍ ഈ നിര്‍ദേശം അംഗീകരിച്ചില്ല. 25 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ച് തിയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത് അടച്ചു പൂട്ടുന്നതിനേക്കാള്‍ നഷ്ടമാണ് നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു.

Top