ആയുഷ്മാന്‍ ചിത്രം ‘ശുഭ് മംഗള്‍ സ്യാദ സാവധാന്‍’; ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്

യുഷ്മാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ശുഭ് മംഗള്‍ സ്യാദ സാവധാന്‍. ഈ ചിത്രം 2017ല്‍ പുറത്തിറങ്ങിയ ശുഭ് മംഗല്‍ സാവധാന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രത്തിന് ഹിതേഷ് കേവല്യ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. ബാല എന്ന ചിത്രത്തിന് ശേഷം ആയുഷ്മാന്‍ നായകനായി എത്തുന്ന ചിത്രമാണിത്. സ്വവര്‍ഗരതിയെ പ്രമേയമാക്കിയുള്ള ഈ ചിത്രത്തില്‍ നീന ഗുപ്ത, മാന്‍വി, സുനിത, നീരജ്, ഭൂമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തനിഷ്‌ക് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

റായ്, ഭൂഷണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഫെബ്രുവരി 21ന് പ്രദര്‍ശനത്തിന് എത്തും.

Top