രജനികാന്തിന്റെ നായികയായി നയന്‍സ് വീണ്ടും എത്തുന്നു; മകളായി കീര്‍ത്തി സുരേഷും

ജനികാന്തും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു. ദര്‍ബാറിന് പിന്നാലെ വീണ്ടും രജനികാന്തിന്റെ നായികയായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര എത്തുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മുംബൈ നഗരത്തിലെ പൊലീസ് ഓഫീസറുടെ കഥയുമായാണ് ദര്‍ബാര്‍ എത്തിയത്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി തമിഴ്‌നാടിന്റെ ഗ്രാമീണ പശ്ചാത്തലമാകും പുതിയ ചിത്രം ഒരുക്കുക എന്നാണ് സൂചന. ചിത്രത്തില്‍ നടി മീനയും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കീര്‍ത്തി രജനികാന്തിന്റെ മകളായാണ് എത്തുക. മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

Top