തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ ‘വര്‍മ’ പുനര്‍നിര്‍മിക്കാനൊരുങ്ങി നിര്‍മാതാക്കള്‍. റിലീസിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നിര്‍മാതാക്കളുടെ ഈ തീരുമാനം.
വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിനെ നായകനാക്കി ചിത്രീകരിക്കുന്ന വര്‍മയുടെ ചിത്രീകരണത്തില്‍ നിര്‍മാതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ചിത്രം വീണ്ടു പുനര്‍നിര്‍മിക്കാന്‍ തീരുമാനമെടുത്തത്.
ദേശിയ പുരസ്‌കാര ജേതാവായിരുന്ന ബാലയാണ് വര്‍മയുടെ സംവിധായകന്‍. എന്നാല്‍ ചിത്രത്തിന്റെ നിലവാരം പോരന്ന് വിലയിരുത്തിയ നിര്‍മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്‌മെന്റ്, പുതിയ അണിയറ പ്രവര്‍ത്തകരെ വെച്ച് ചിത്രം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്റ സംവിധായകന്‍ ബാല ആയിരിക്കില്ല. എന്നാല്‍ ചിത്രത്തിലെ നായകന്‍ ധ്രുവ് തന്നെയായിരിക്കും.
വര്‍മ പുനര്‍ നിര്‍മുക്കാനുള്ള ഈ തീരുമാനം നിര്‍മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്‌മെന്റ് പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്.