ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മദ്ധ്യപ്രദേശില്‍ തനിക്കൊപ്പം സെല്‍ഫി എടുക്കുന്നതിന് മന്ത്രി 10 രൂപ ഫീസ് ഈടാക്കാന്‍ പോവുന്നു. സംസ്ഥാന ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായ കന്‍വര്‍ വിജയ് ഷായാണ് സ്വന്തം നിയമസഭാ മണ്ഡലമായ ഹര്‍സൂദില്‍ വച്ച് തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് പത്തു രൂപ വീതം ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകളായ ആനിനൊപ്പം ഫോട്ടോ എടുക്കാനും ഹസ്തദാനം നടത്തുന്നതിനും നിശ്ചിത തുക നല്‍കണം. ഇങ്ങനെ ലഭിക്കുന്ന തുക ബ്രിട്ടനിലെ സാമൂഹ്യ സേവനത്തിനായാണ് ഉപയോഗിക്കുന്നത്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താനും ഇത്തരമൊരു ആശയത്തിലെത്തിയതെന്ന് മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. ഇതിലൂടെ ലഭിക്കുന്ന തുക ആദിവാസികള്‍ക്കായി അടുത്ത വര്‍ഷം ആരംഭിക്കുന്ന വൃദ്ധ സദനത്തിനായി നല്‍കുമെന്നും കന്‍വര്‍ പറഞ്ഞു.
അതേസമയം, പണം നല്‍കാന്‍ കഴിയാത്തവര്‍ക്കും തനിക്കൊപ്പം സെല്‍ഫി എടുക്കാവുന്നതേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സെല്‍ഫിക്ക് പണം പദ്ധതി പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മണ്ഡലത്തിലെ വോട്ടര്‍മാരുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രമെ കൈക്കൊള്ളുകയുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു.
തിരിച്ചടി ചോദിച്ച് വാങ്ങരുത്