കോഴിക്കോട്: കോഴിക്കോട് ജില്ലാകളക്ടര്‍ എന്‍. പ്രശാന്തും തമ്മിലുള്ള തര്‍ക്കത്തില്‍ മാപ്പുപറഞ്ഞ കലക്ടറുടെ നടപടിയെ പോസിറ്റീവായി കാണുന്നുവെന്ന് എം.കെ. രാഘവന്‍ എംപി.
തനിക്ക് പ്രശാന്തുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. എംപിയെ പരിഹസിച്ചതിന് കളക്ടര്‍ മാപ്പു ചോദിച്ചാല്‍ കോഴിക്കോട്ടെ ജനങ്ങള്‍ അദ്ദേഹത്തോട് പൊറുക്കുമെന്നും എം.കെ. രാഘവന്‍ എംപി പറഞ്ഞു.
ഇന്നലെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍ എം.പിയോട് നിരുപാധികം ക്ഷമ ചോദിച്ചത്. ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത് എന്നാണ് ആഗ്രഹം. എംപിയുടെ മനസിന് വിഷമം തോന്നിച്ച, തന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാത്തിനും നിരുപാധികം ക്ഷമ ചോദിക്കുന്നു.
ഔദ്യോഗിക കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്. കാര്യങ്ങള്‍ പറഞ്ഞ് നേരിട്ട് ബോധ്യപ്പെടുത്താനാകും എന്നാണ് തന്റെ വിശ്വാസമെന്നും കളക്ടര്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരുന്നു.